ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും കാതലായി സ്ത്രീശക്തീകരണം തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ നിശ്ചയദാർഢ്യം, സർഗാത്മകത, തീക്ഷ്ണത എന്നിവകൊണ്ട് രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകുന്നുവെന്ന് വനിതാദിന ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സ്ത്രീകളുടെ ഓരോ നേട്ടവും രാജ്യത്തെ പ്രചോദിപ്പിക്കുകയും വികസിത ഭാരതം കെട്ടിപ്പടുക്കുവാനുള്ള കൂട്ടായ ശ്രമത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.ഓരോ സ്ത്രീക്കും അവരുടെ പൂർണശേഷി തിരിച്ചറിയാനും രാജ്യത്തിന്റെ വികസന യാത്രയിൽ സംഭാവന നൽകാനും കഴിയുന്ന തരത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.